Shobhika

മലയാളിയായ യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിൽ ആണ് സംഭവം ഉണ്ടായത്. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതി വൈകിട്ടാണ് നടി ഹോട്ടലിൽ മുറി എടുക്കുന്നത്. ഇന്റർകോം നന്നാക്കാൻ നടി ആവശ്യപ്പെടുകയും തുടർന്ന് റൂമിലെത്തിയ സയിദ് അഫ്രീദി മോശമായി പെരുമാറുകയുമായിരുന്നു.

1 st paragraph

സംഭവത്തിൽ ടി നഗർ പൊലീസിൽ നടി പരാതിപ്പെടുകയും ചെയ്തു. വിദ്യാർഥിയായ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ ആണ്. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.