വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരൂർ പുഴക്ക് കുറുകെ നടപ്പാലം യാഥ്യാര്‍ഥ്യമാകുന്നു

തിരൂര്‍ പുഴക്ക് കുറുകെ ചെറിയമുണ്ടം പഞ്ചായത്തിലെ ഇപ്പുട്ടുങ്ങല്‍ ചുങ്കം റോഡിനെയും തിരൂര്‍ നഗരസഭയിലെ എം.ഇ.ടി സ്‌കൂള്‍ റോഡിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം വരുന്നതോടെ പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.

രണ്ടുകോടി ചെലവഴിച്ചാണ് നടപ്പാലം നിര്‍മിക്കുന്നത്. നേരത്തെ തൂക്കുപാലം നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പാലമാണ് കൂടുതല്‍ അഭികാമ്യം എന്നതിനാല്‍ നടപ്പാലം ആക്കുകയായിരുന്നു. നടപ്പാലം വിഭാവനം ചെയ്തിരിക്കുന്ന സ്ഥലത്ത് രണ്ടു ഭാഗത്തും 5 മീറ്റര്‍ വീതിയുള്ള എല്‍.എസ്.ജി.ഡി റോഡുകളുണ്ട്.
90.00 മീറ്റര്‍ നീളവും 1.80 മീറ്റര്‍ വീതിയുമുള്ള നടപ്പാലത്തിന് 15 മീറ്റര്‍ നീളത്തിലുള്ള 6 സ്പാനുകളാണുള്ളത്. പാലത്തിന് ഇരുവശങ്ങളിലുമുള്ള കൈവരികളടക്കം ആകെ 2.20 മീറ്റര്‍ വീതിയാണുള്ളത്. പാലത്തിന്റെ ഇരുഭാഗത്തും നിലവിലുള്ള പ്രാദേശിക റോഡുകളിലേക്ക് ചേര്‍ക്കുന്നതിന് കോണ്‍ക്രീറ്റ് റോഡുകളും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

