Shobhika

‘SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ല’; പി കെ ഫിറോസ്

SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിന് പിന്തുണ നൽകിയത് ആണ്. ഇപ്പൊൾ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന് മറ്റുള്ളവരെപ്പോലെ വെൽഫെയർ പാർട്ടി കൂടി കരുതുന്നു. അത് കൊണ്ട് അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.

1 st paragraph

ഒരു പൊതു ലക്ഷ്യത്തിന് വേണ്ടിയുള്ള തീരുമാനം ആണ്. ജമാഅത് ഇസ്ലാമി വളരെ ചെറിയ സംഘടന.അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ല. ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യമാണ് അത്. ഈ വിഷയം ഉയർത്തി യഥാർത്ഥ പ്രശ്നത്തെ വഴി തിരിച്ചു വിടരുത്. എസ്.ഡി.പി.ഐ പോലെ അല്ല ജമാഅത് ഇസ്ലാമി.

എസ്.ഡി.പി.ഐ യുമായി സക്യം സാധ്യമല്ല. എസ്ഡിപിഐ വെൽഫെയർ പാർട്ടി രണ്ടും രണ്ട് സംഘടനകൾ ആണ് എസ്ഡിപിഐ ഒരു പാട് അക്രമങ്ങൾ നടത്തിയ പാർട്ടി ആണ്. വെൽഫെയർ പാർട്ടി അങ്ങനെ ആണോ. അവരെ അങ്ങനെ ഒരുപോലെ കാണാൻ പറ്റുമോയെന്നും ഫിറോസ് ചോദിച്ചു.

2nd paragraph

പി.എസ്.സി യിൽ ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് പോലും ഇവിടെ ജോലി ഇല്ല. യുവജനങ്ങളുടെ പ്രശ്നം അഡ്രസ്സ് ചെയ്യാത്ത സർക്കാർ ആണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ഒരു വ്യവസായ സ്ഥാപനം വന്നിട്ടില്ല. ജി സ്കാനിംഗ് മെഷീൻ പൂർണമായും കേരളത്തിൽ നിർമിക്കുന്നു എന്ന് പി രാജീവ് മന്ത്രി പച്ചക്കള്ളം ആണ് പറയുന്നത്. ആ മെഷീൻ്റെ സ്ക്രൂവോ എന്തോ ആണ് ഇവിടെ നിർമിക്കുന്നതെന്നും ഫിറോസ് പരിഹസിച്ചു.

പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ആണ് നടക്കാൻ പോകുന്നത്. മൂന്ന് ടേം വ്യവസ്ഥ പാർട്ടി തീരുമാനിക്കും, പരിചയ സമ്പന്നരും ആവശ്യമാണെന്ന് മുനവ്വർ അലി തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷവും യൂത്ത് ലീഗിന് പരിഗണന ലഭിച്ചിട്ടുണ്ട്. ഇത്തവണയും ആ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഹതക്ക് അനുസരിച്ചുള്ള അംഗീകാരം ഉണ്ടാകും.

UDF നോട്‌ കൂടുതൽ സീറ്റ് ചോദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് മാനിഫെസ്റ്റോ തയ്യാറാക്കും. ഭാവി കേരളം എങ്ങനെ ആയിരിക്കണം എന്നതായിരിക്കും പ്രമേയം. യുവാക്കളുടെ എല്ലാ പ്രശ്നങ്ങളും അഡ്രെസ്സ് ചെയ്യപ്പെടും.ക്യാമ്പയിൻ നടത്തും. വിവിധ മേഖലയിലെ പ്രമുഖരുമായി സംവാദം നടത്തും. അത് UDF നേതൃത്വത്തിന് സമർപ്പിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.