Shobhika

ശബരിമലയില്‍ കൊടിമരത്തിനൊപ്പം താഴികക്കുടങ്ങളും മാറ്റി; എഎസ്പി കുറുപ്പ് സ്വന്തം ഇഷ്ടപ്രകാരം താഴികക്കുടം മാറ്റി


പത്തനംതിട്ട : ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ മറവില്‍ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ്, തന്ത്രി കണ്ഠരര് രാജീവരരുമായി ചേർന്ന് താഴികക്കുടങ്ങളും മാറ്റിയതില്‍ വൻ ദുരൂഹത.പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ ആറ് താഴികക്കുടങ്ങള്‍ക്ക് തിളക്കം കുറയുമെന്ന് പറഞ്ഞാണ് എഎസ്പി കുറുപ്പ് സ്വർണം പൂശിയ പഴയ താഴികക്കുടങ്ങള്‍ മാറ്റിയത്. കൊടിമരം മാറ്റി സ്ഥാപിക്കാൻ മേല്‍ നോട്ട ചുമതല ഉണ്ടായിരുന്ന മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പാണ് അനധികൃതമായി താഴികക്കുടങ്ങള്‍ മാറ്റി അതില്‍ നിന്ന് സ്വർണം വേർത്തിരിച്ച്‌ എടുത്തത് വീണ്ടും സ്വർണം പൂശിയത്.

എഎസ്പി കുറുപ്പിൻ്റെ സ്വന്തം ഇഷ്ടപ്രകാരമാണ് താഴികക്കുടം മാറ്റിയത്. വീണ്ടും സ്വർണം പൂശാൻ 600 ഗ്രാം ദേവസ്വം ബോർഡ് നല്‍കിയെങ്കിലും 200 ഗ്രാം കൂടി ആവശ്യപ്പെട്ടു. അത് നല്‍കാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് പഴയ താഴികക്കുടത്തിലെ സ്വർണം ഉരുക്കിയെടുത്തത്. എന്നാല്‍ ആദ്യം പറഞ്ഞത് 60 ഗ്രാം കിട്ടിയെന്നാണ്. യഥാർത്ഥത്തില്‍ ഈ താഴികക്കുടങ്ങളില്‍ എത്ര സ്വർണം ഉണ്ടെന്ന് വ്യക്തതയില്ല. എഎസ്പി കുറുപ്പിൻ്റെ നേത്യത്വത്തില്‍ 20ഓളം കൊടിമരങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.

1 st paragraph

ശബരിമല ശ്രീകോവിലിന്റെ മുകളില്‍ ഒമ്പത് താഴികക്കുടങ്ങളാണ് ഉള്ളത്. മുഖ മണ്ഡപത്തില്‍ ആറ് എണ്ണവും ശബരിമല ശ്രീകോവലിൻ്റെ മുകളില്‍ മൂന്ന് താഴികക്കുടങ്ങളുമാണ് ഉള്ളത്. മുഖ മണ്ഡപത്തിലെ താഴികക്കുടങ്ങള്‍ സ്വർണം പൂശിയതാണ്. ശ്രീകോവലിൻ്റെ താഴികക്കുടങ്ങള്‍ ക്ലാഡ്‌ ചെയ്തതാണെന്നും അഖില ഭാരതീയ അയ്യപ്പധര്‍മ പ്രചാരസഭ ദേശീയ ജനറല്‍ സെക്രട്ടറി മധുമണിമല പറഞ്ഞു.

പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ മുഖമണ്ഡപത്തിലെ താഴികക്കുടങ്ങള്‍ക്ക് തിളക്കം മങ്ങിയെന്ന് പറഞ്ഞാണ് ആറ് എണ്ണം അയിച്ചുമാറ്റിയതെന്നും മധുമണിമല പറഞ്ഞു. ആരും അറിയാതെയാണ് ശബരിമല ശ്രീകോവലിലെ താഴിക്കക്കുടങ്ങള്‍ അഴിച്ചുമാറ്റിയത്. ആരാണ് അഴിച്ചുമാറ്റിയതെന്ന് അറിയില്ല. 2017 മെയ് മാസത്തില്‍ ശബരിമലയില്‍ എത്തിയപ്പോളാണ് ഇത് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ മാസത്തിലാണ് കൊടിമര പ്രതിഷ്ഠ നടന്നത്. അതിന് തൊട്ടടുത്ത മാസത്തിലാണ് ഇത് നടന്നതെന്നും അദ്ദേഹം പറയുന്നു.

2nd paragraph

തന്ത്രിയോട് ചോദിച്ചപ്പോള്‍ പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ കൊടിമരത്തിനോട് മാച്ച്‌ ചെയ്യുന്നതിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ പറഞ്ഞിട്ടാണ് താഴികക്കുടങ്ങള്‍ പമ്പയിലേക്ക് കൊണ്ടുപോയതെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ലെ മാസികയില്‍ ‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അത് എസ്‌ഐടി നല്‍കിയിട്ടുണ്ട്. എഎസ്പി കുറുപ്പ് കോടതി നിർദ്ദേശിക്കാത്ത പലതും ചെയ്തിട്ടുണ്ട്. രസീത് നല്‍കാതെ പലരില്‍ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ശബരിമലയിലെ അയ്യപ്പനെ വഞ്ചിക്കുകയാണ് ചെയ്തതെന്നും മധു മണിമല പറഞ്ഞു

അതേസമയം കൊടിമരക്കൊള്ളയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് . ഡിവൈഎസ്പി ഹരി സിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തില്‍ ദക്ഷിണ മേഖലാ എസ്പി മേല്‍നോട്ടം വഹിക്കും. മൂന്ന് വിജിലൻസ് യൂണിറ്റുകളുടെ ഇൻസ്‌പെക്ടർമാരും സംഘത്തിലുണ്ട്. ആകെ നാലംഗ സംഘം അന്വേഷിക്കും. ഡിഐജി തോംസണ്‍ ജോസിന് അന്വേഷണത്തിന്റെ പൂർണ മേല്‍നോട്ടവും എസ്പി മഹേഷ്‌ കുമാർ നേരിട്ടുള്ള മേല്‍നോട്ടം നിർവഹിക്കും.