UDF പുതുയുഗ യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം നൽകും

തിരൂർ : ശനിയാഴ്ച തിരൂരിലെത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് തിരുരിൽ ഉജ്ജ്വല സ്വീകരണം നൽകാൻ തിരൂർ മുനിസിപ്പൽ UDF കൺവെൻഷൻ തീരുമാനിച്ചു .

മണ്ഡലം യു ഡി എഫ് കൺവീനർ വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കീഴടത്തിൽ ഇബ്രാഹിം ഹാജി , പി. രാമൻ കുട്ടി, എ ഗോപാലകൃഷ്ണൻ , സിന്ധു മംഗലശ്ശേരി , എ.കെ സൈതാലിക്കുട്ടി , ഷറഫുദീൻ കണ്ടാത്തിയിൽ , സി.വി. വിമൽ കുമാർ , ബാവ ചെമ്പ്ര , എം താജുദ്ധീൻ പ്രസംഗിച്ചു.
