പ്രതിഫലത്തില്‍ നിന്ന് 15 ലക്ഷം കുറയ്ക്കല്‍, അനുകൂലിക്കാതെ ബിജു മേനോന്‍; കടുത്ത നടപടിക്ക് നിര്‍മ്മാതാക്കള്‍

സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന്‍ സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം അടുത്ത തലത്തിലേക്ക്. താരങ്ങൾ സിനിമാ പ്രമോഷനിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ അമ്മ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. കരാർ പ്രകാരം പ്രമോഷന് വരാൻ തയ്യാറാകാത്ത ബിജു മേനോൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചാനൽ പ്രമോഷന് പങ്കെടുക്കാമെന്ന് ഏറ്റിട്ടില്ലെന്ന് നിർമ്മാതാക്കൾക്ക് മറുപടി നൽകിയ ബിജു മേനോൻ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.


