തിരൂരില്‍ രണ്ട് മാസത്തിനിടെ എക്സൈസ് പിടികൂടിയത് 15 കഞ്ചാവ് കേസുകൾ

തിരൂർ : തിരൂരില്‍ രണ്ട് മാസത്തിനിടെ 15 ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ലേബർ ക്യാമ്പുകളിൽ എക്സൈസ് വീണ്ടും നടത്തിയ പരിശോധനയിൽ ഇന്നലെ 11 കിലോ കഞ്ചാവ് കണ്ടെത്തി. തിരൂർ റെയിഞ്ച് എക്സൈസ് ഇൻ സ്പെക്ടർ കാർത്തികേയന്റെ നേതൃത്തത്തിൽ വൈലത്തൂരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

സംഭവത്തി ൽ പശ്ചിമബംഗാൾ സ്വദേശി അഹൂദ് അലി ഖാസിയെ പ്രതിചേർത്ത് കേസെടുത്തു. ഇയാളെ കഴിഞ്ഞ ദിവസം ഒന്നര കിലോ കഞ്ചാവുമായി എക്സൈസ്
അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഈ കേസിന്റെ ഭാ ഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 15 ഓളം കേസുകളിലായി 30 കിലോോയോോളം കഞ്ചാവാണ് തിരൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി എക്സൈസ് പിടികൂടിയത്. റെയിഡിൽ ഇൻസ്പെക്ടർ പുറമേ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എം പി മുഹമ്മദലി, പ്രഗേഷ്, പ്രിവൻ്റീവ് ഓഫീസർ കെ മുഹമ്മദലി, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻഎന്നിവർ പങ്കെടുത്തു.

