Shobhika

‘ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം നടത്തി, UDFന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും’; വാഗ്ദാനങ്ങളുമായി VD സതീശൻ

കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ, സമഗ്ര മാറ്റത്തിനാണ് UDF ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ SS ലാൽ ചെയർമാനും ഡോ അജിത അംഗവുമായ ഹെൽത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഫ് നടത്തി.

1 st paragraph

ഫസ്റ്റ് ഹെൽത്ത് ക്യാമ്പയിൻ യുഡിഫ് നടപ്പാക്കും. പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല. നിലവിൽ ആരോഗ്യ വകുപ്പിൽ ആസൂത്രണം ഇല്ല. അതിനാലാണ് രോഗികൾ നിലത്തു കിടക്കേണ്ടി വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ കെട്ടിടം രോഗികൾക്ക് നൽകുന്നില്ല.

DHS, DME സാമാന്തര വകുപ്പുകൾ ആയി മാറുന്നു. യുഡിഫ് നു ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും. ട്രൈബൽ, കോസ്റ്റൽ ആശുപത്രികൾ ആരംഭിക്കും. വയോജനങ്ങക്ക് പ്രത്യേക പരിരക്ഷ നൽകുമെന്നും VD സതീശൻ വ്യക്തമാക്കി.

2nd paragraph

കേരളത്തിൽ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയെക്കാൾ 8 ഇരട്ടി. ആരോഗ്യ മേഖല സ്വകാര്യ കുത്തകകളുടെ കയ്യിൽ ആകുന്നു. ബജറ്റിൽ ആരോഗ്യത്തിന് പ്രത്യേക ഫണ്ട് നൽകും. CSR ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും.

ആശുപത്രിയിൽ ഉപകരണങ്ങൾ കേടായി കിടക്കുന്നു. അത് പരിഹരിക്കാൻ സർക്കാർ ഏജൻസി ഉണ്ടാക്കും. ഇൻഷുറൻസ് സംവിധാനം കൂടുതൽ മെച്ചപ്പെട്ടുത്തി മുന്നോട്ട് പോകും. പണി മുടക്കിനെ പിന്തുണക്കുന്നു. ദേശീയ പണി മുടക്കിന് ജാഥ നടത്തുന്നത് അതിന്റെ പ്രചരണത്തിന്.

പണിമുടക്ക് കേരളത്തിൽ മാത്രം ബ്രാൻഡ് ആക്കി മാറ്റുന്നത് ശരി ആണോ. ബംഗാളിൽ സിപിഐഎം കാലത്തു പോലും പണിമുടക്ക് ബ്രാൻഡ് ആകാറില്ല. ജാഥയിൽ കേന്ദ്രസർക്കാരിന് എതിരായ പ്രചരണം നടത്തും. യാത്ര ആ ലക്ഷ്യത്തിനു വേണ്ടി യും ആണെന്നും അദ്ദേഹം വ്യക്തമാക്കി.