Shobhika

വിവാഹ മോചിതയായ യുവതിയോട് ചങ്ങാത്തം, ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും: അറസ്റ്റിൽ

കൊച്ചി: ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

1 st paragraph

തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട പരാതിക്കാരിയെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടി.ടി.ആർ ആയി ആൾമാറാട്ടം നടത്തിയതിന് നിയാസിനെതിരെ ഷോർണൂർ പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കാലടി പൊലീസ് അറിയിച്ചു.