നടി പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു, വരന്റെ മുഖം കാണിക്കാതെ താരം

പ്രണയദിനത്തിൽ ആരാധകരോട് പുതിയ സന്തോഷവാർത്ത പങ്കുവെച്ച് നടി പാർവതി വിജയ്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. പങ്കാളിയാകാൻ പോകുന്നയാളുടെ പേരോ മുഖമോ വെളിപ്പെടുത്താതെയാണ് പാർവതിയുടെ പോസ്റ്റ്. ആദ്യവിവാഹത്തിലെ മകൾ യാമികയെയും ചിത്രങ്ങളിൽ കാണാം.

”ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ ഒരാളെ വിവാഹം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഞങ്ങളെ നന്നായി നോക്കുന്ന ഒരു വ്യക്തിയെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും, എന്റെ കുടുംബത്തിനും, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും നന്ദി. എന്റെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് എന്റെ ജീവിതമാണ്, എന്റെ കഥയാണ്”, പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരിയും നടിയുമായ മൃദുല വിജയ്‍യും നടി ഗോപിക അനിലും ഉൾപ്പെടെ പാർവതിക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
