Shobhika

അറിയാം ബോഡി പിയേഴ്സിങ് ട്രൻ‍‍ഡുകളെക്കുറിച്ച്

പുതിയ കാലത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റാണ് ബോഡി പിയേഴ്സിങ്. കാതിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ പലഭാഗങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങൾ അണിയുന്ന രീതിക്ക് സ്വീകാര്യത ഏറെയാണ്. സ്ത്രീകൾ മാത്രമല്ല, എല്ലാ ജെൻഡറിലുള്ളവരും ബോഡി പിയേഴ്സിങ് ചെയ്ത് ശരീരം ആകർഷകമാക്കാറുണ്ട്. എവിടെ പിയേഴ്‌സ് ചെയ്യണം എന്ന ആശങ്കയുള്ളവർക്ക് ഇതാ ഒരു ബോഡി പിയേഴ്സിങ് ഗൈഡ്.

1 st paragraph

പിയേഴ്സിങ്ങിൽ ട്രെൻഡിങ്ങാണ് ചെവിയിൽ, കാർട്ടിലേജിന്റെ (തരുണാസ്ഥി) മുകൾഭാഗത്ത് ചെയ്യുന്ന ഹെലിക്സ് പിയേഴ്സിങ്. കട്ടിയുള്ള ഭാഗമായതിനാൽ മുറിവ് ഉണങ്ങാൻ ആറ് മുതൽ ഒമ്പത് മാസം വരെ സമയമെടുത്തേക്കാം. ഫ്ളാറ്റ്-ബാക്ക് ലാബ്രെറ്റുകൾ, സ്റ്റഡുകൾ, ഹൂപ്സ്, ക്ലിക്കർ പോലുള്ള ആഭരണങ്ങൾ ഹെലിക്സ് പിയേഴ്സിങ്ങിൽ ധരിക്കാം.ചെറിയ ഹൂപ്സിൽ തുടങ്ങി വലിയ ഹൂപ്സിൽ എത്തുന്ന ക്യുറേറ്റഡ് പിയേഴ്സിങ്ങും ട്രെൻഡാണ്.

Dazzle Daith

2nd paragraph

ചെവിയിലെ കാർട്ടിലേജിൽ, കർണ്ണനാളത്തിന് (ear canal) മുകളിലെ മടക്കിലൂടെയാണ് ഡെയ്ത്ത് പിയേഴ്സിങ് ചെയ്യുന്നത്. ഇത് ഉണങ്ങാൻ ആറ് മുതൽ ഒമ്പത് മാസംവരെ സമയമെടുക്കും. ബീഡ് റിങ്ങുകൾ, ഹൂപ്സ് ഹാർട്ട് ഷേയ്പ്പിലുള്ള ക്ലിക്കർ പോലുള്ള ആഭരണങ്ങൾ ധരിച്ച് ഡെയ്ത്ത് പിയേഴ്സിങ് മനോഹരമാക്കാം.

Lunar Conch

ചെവിയിലെ കാർട്ടിലേജിന്റെ നടുഭാഗത്ത് ചെയ്യുന്നതാണ് കോഞ്ച് പിയേഴ്സിങ് (Conch Piercing). ഉണങ്ങാൻ ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കാം. ഇവിടെ ധരിക്കാൻ വലിയ ക്യാപ്റ്റീവ് ബീഡ് റിങ്ങുകളോ ഹൂപ്സ്, സ്റ്റോൺ പിടിപ്പിച്ച ലാബ്രെറ്റ് സ്റ്റഡുകളോ തിരഞ്ഞെടുക്കാം. ഇന്നർ കോഞ്ച് പിയേഴ്സിങ്ങിൽ ചെറിയ സ്റ്റഡുകളും സ്റ്റൈലിഷാണ്.

Shimmery Tragus

കർണനാളത്തിന് മുന്നിൽ, ഉയർന്നുനിൽക്കുന്ന ചെറിയ ഭാഗത്ത് ചെയ്യുന്ന ട്രാഗസ് പിയേഴ്സിങ് സിംപിളും ട്രെൻഡിയുമാണ്. മൂന്ന് മുതൽ ആറ് മാസമാണ് മുറിവ് ഉണങ്ങാനുള്ള സമയം. ഫ്ളാറ്റ്-ബാക്ക് സ്റ്റഡുകളും മൈക്രോ ബാർബെല്ലുകളും ധരിച്ചാൽ ഭംഗിയായിരിക്കും.

Charming Spetum

മൂക്കിനിടയിലൂടെ ചെയ്യുന്ന സെപ്റ്റം പിയേഴ്സിങ് ട്രെൻഡിങ് ആണ്. ഏകദേശം രണ്ടോ മൂന്നോ മാസങ്ങൾകൊണ്ട് ഈ മുറിവ് ഉണങ്ങും. വൃത്താകൃതിയിലുള്ള ബാർബെല്ലുകൾ, ചെറിയ മോട്ടീഫ്സുള്ള ക്ലിക്കറുകൾ, ഹിഞ്ച്ഡ് ഹൂപ്സ് എന്നിവയാണ് ഇതിലെ ട്രെൻഡുകൾ.

Sparkline Bridges

രണ്ട് കണ്ണുകൾക്കും ഇടയിൽ മൂക്കിന്റെ പാലത്തിലുള്ള ബ്രിഡ്ജ് പിയേഴ്സിങ്ങിന് സ്ട്രെയിറ്റ് ബാർബെല്ലുകൾ ധരിക്കുന്ന രീതിയുമുണ്ട്.

Crystal Eyebrows

പുരികത്തിന് കുറുകെയും നെടുകെയും പിയേഴ്സ് ചെയ്യുന്ന രീതിയുണ്ട്. ഐബ്രോ പിയേഴ്സിങ്ങിൽ സ്റ്റഡുകൾ, ഹൂപ്പുകൾ, ബാർബെല്ലുകൾ, ഫ്ളോട്ടിങ് ഫ്ളോട്ടിങ് ജെംസ്റ്റോൺസ് പോലുള്ള ആഭരണങ്ങൾ ധരിക്കാം.

Shimmer Kiss

മേൽച്ചുണ്ടിലും കീഴ്ച്ചുണ്ടിലും പിയേഴ്സ് ചെയ്യുന്നതും ഫാഷനാണ്. മർലിൻ മൺറോയുടെ ഫാഷൻ
രീതികളെ പിന്തുടർന്നുകൊണ്ട് മേൽചുണ്ടിന്റെ ഏതെങ്കിലും ഒരു വശത്ത് പിയേഴ്സ് ചെയ്ത് ലാബ്രെറ്റ് സ്റ്റഡ് അണിയുന്ന രീതിയാണ് മൺറോ പിയേഴ്സിങ്.

Glitter Navel

ക്രോപ്പ് ടോപ്പ്, മിഡ്റിഫ് ടോപ്പ് പോലുള്ള വസ്ത്രങ്ങൾക്ക് ബെല്ലിബട്ടൺ പിയേഴ്സിങ് കൂടുതൽ അഴകേകും. ഇവ ഉണങ്ങാൻ 6 മുതൽ 9 മാസംവരെ എടുക്കും. എന്നാൽ ഇളകാൻ സാധ്യതയുള്ളതിനാൽ പരിചരണം അത്യാവശ്യമാണ്. ഹാങ്ങിങ് ബെല്ലി റിങ്ങുകൾ, കർവ്ഡ് ബാർബെല്ലുകൾ, ഡാങ്കിൾ ബെല്ലി റിങ്, ഫ്ളാറ്റ്-ടോപ്പ് സ്‌റ്റൈൽ സ്‌റ്റൈൽ എന്നിവയാണ് ട്രെൻഡിങ് ആയ ആഭരണങ്ങൾ.

Pierced Glow

കവിളിൽ, നുണക്കുഴിയിൽ, കണ്ണിന് താഴെ, കണ്ണിനും ചെവിക്കും ഇടയിലുള്ള ഭാഗത്ത്, കഴുത്തിൽ, നെഞ്ചിൽ, കോളർബോണിൽ, അരക്കെട്ടിൽ, പുറത്ത് നട്ടെല്ലിന് മുകളിൽ… തുടങ്ങി ശരീരത്തിലെ പലഭാഗങ്ങളിലും ഡെർമൽ പിയേഴ്സിങ് ചെയ്യുന്നവരുണ്ട്. തൊലിയിലാണ് ഇത് ചെയ്യുക.

Adorn Nails

കാതിലും മൂക്കിലും മാത്രമല്ല, നഖവും പിയേഴ്സിങ് ചെയ്ത് ആഭരണം ധരിക്കുന്നതിനും സ്വീകാര്യത ഏറെയാണ്. നെയിൽ ആർട്ട് ട്രെൻഡുകളിലെ പുത്തൻ രീതിയാണ് ഇവ. കൃത്രിമ നഖത്തിലൂടെയോ വളർന്ന സ്വാഭാവിക നഖത്തിലൂടെയോ പിയേഴ്സ് ചെയ്യാം. ശേഷം രത്നക്കല്ലുകൾ, മുത്തുകൾ എന്നിവ ധരിക്കാം. എംബഡഡ് നെയിൽ ചാംസ്, പിയേഴ്സ്ഡ് നെയിൽ ചെയ്ൻസ് പോലെ ഹാങ്ങിങ് ആഭരണങ്ങൾ ധരിക്കുന്നതും മറ്റൊരു ട്രെൻഡാണ്.