Shobhika

വേങ്ങര കാരത്തോട് വൻ ലഹരി വേട്ട: 13.584 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം : വേങ്ങര കാരത്തോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13.584 കിലോ കഞ്ചാവുമായി വേങ്ങര ചേറൂർ മിനി കാപ്പിൽ സ്വദേശി പിടിയിൽ. തൊമ്മങ്ങാടൻ വീട്ടിൽ മുഹമ്മദ്‌ ഇല്യാസിനെ( 29 വയസ്സ്)യാണ് മലപ്പുറം DANSAF സബ് ഇൻസ്പെക്ടർ എ.എം യാസിറിൻ്റെ നേതൃത്വത്തിൽ മലപ്പുറം ,പെരിന്തൽമണ്ണ DAANSAF ടീമുകളും വേങ്ങര പൊലീസും ചേർന്ന് ഇന്നലെ വൈകുന്നേരം പിടികൂടിയത്.

1 st paragraph

വേങ്ങര ജി എം എൽ പി സ്കൂളിന് സമീപം വെച്ചാണ് യുവാവ് വലയിലായത്.പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. പ്രതിക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ , മലപ്പുറം DYSP പ്രേമാനന്തകൃഷ്ണൻ , നർക്കോട്ടിക്ക് സെൽ dysp സിബി N O, മലപ്പുറം DANSAF സബ് ഇൻസ്പെക്ടർ എ എം യാസിർ, ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ടീം അംഗങ്ങളായ ഐകെ ദിനേഷ്,മുഹമ്മദ്‌ സലീം,ജസീർ കെ കെ, രഞ്ജിത് ആർ,പ്രശാന്ത്, എൻടി കൃഷ്ണകുമാർ,ദിനേഷ് കെ, പ്രഭുൽ കെ എന്നിവരും വേങ്ങര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

2nd paragraph