Shobhika

പട്ടികജാതി വികസന വകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

 

പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കിവരുന്ന ട്രെയ്‌സ് (ട്രെയിനിങ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതി- യുവാക്കള്‍ക്ക് മാനേജ്‌മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അവസരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനിലുമാണ് ( വിവിധ ജില്ലകളിലെ ഓഫീസുകള്‍) നിയമനം ലഭിക്കുക. ഒരു വര്‍ഷമാണ് നിയമന കാലാവധി. അപേക്ഷകര്‍ പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമുള്ളവരും യോഗ്യത കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവരുമായിരിക്കണം. പ്രായപരിധി 21-40. ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ അപേക്ഷാഫോമുകള്‍ ലഭ്യമാണ്. അപേക്ഷക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. അപേക്ഷിക്കേണ്ട വിലാസം- പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം -695033. ഫോണ്‍ :04931-246644, 9400068516.

1 st paragraph