ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്; 2.52 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 2.52 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി. ഇളവുകളായി 63 ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.എം.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് അദാലത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.എം.ഡി.എഫ്.സി. ഡെപ്യൂട്ടി മാനേജര്‍ എം.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എം.ഡി.എഫ്.സി. യുടെ മലപ്പുറം, പാലക്കാട് മേഖല ഓഫീസുകളില്‍ നിന്ന് വായ്പ എടുക്കുകയും യഥാസമയം വായ്പ തിരിച്ചടയ്ക്കുവാന്‍ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്‍ക്കും വായ്പയുടെ കാലാവധി മാര്‍ച്ച് 31 നുള്ളില്‍ അവസാനിച്ച ഉപഭോക്താക്കള്‍ക്കും ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാരിലേക്ക് റിപോര്‍ട്ട് ചെയ്യും. സ്വയംതൊഴില്‍, വിദ്യാഭ്യാസ, ഭവന, ഉദ്യോഗസ്ഥ വായ്പകളാണ് പരിഗണിച്ചത്. 63 ഗുണഭോക്താക്കള്‍ അദാലത്തില്‍ പങ്കെടുത്തു.
