മിന്നു മണി ‘മിന്നി’; ഏഷ്യാ കപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍

എസിസി വനിതാ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീം സെമി ഫൈനലില്‍. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പെണ്‍പടയുടെ മുന്നേറ്റം.ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറില്‍ 78 റണ്‍സിന് ഓള്‍ഔട്ടാക്കിയ 7.5 മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ടൂർണമെന്റില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്തി.
ഇന്ത്യൻ സ്പിന്നർമാരുടെ മികച്ച ബോളിങ്ങാണ് നേപ്പാള്‍ ബാറ്റിങ് നിരയെ തകർത്തത്. തനുജ കാൻവാർ 4 വിക്കറ്റും മലയാളി താരം മിന്നു മണി മൂന്ന് വിക്കറ്റും രാധ യാദവ് 2 വിക്കറ്റും നേടി. നേപ്പാളിന്റെ പത്ത് വിക്കറ്റില്‍ ഒമ്ബതും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്. 4 ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മിന്നു മണി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

78 റണ്‍സിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് ആദ്യ ഓവറില്‍ തന്നെ ദീയ യാദവ് പുറത്തായി. ആദ്യ വിക്കറ്റില്‍ പതറാതെ മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് നേപ്പാള്‍ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 9 ഫോറുകള്‍ ഉള്‍പ്പെടെ 18 പന്തില്‍ പുറത്താകാതെ 39 റണ്‍സ് ആണ് വൃന്ദ അടിച്ചെടുത്തത്. വെറും 7.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 82 റണ്‍സ് നേടി വിജയമുറപ്പിക്കുക ആയിരുന്നു. സെമിഫൈനല്‍ മത്സരം വെള്ളിയാഴ്ച നടക്കും.
