AAK

മഴ ചതിച്ചാശാനേ! അയര്‍ലന്‍ഡ്- സിംബാബ്‌വെ മത്സരം ഉപേക്ഷിച്ചു, ഓസ്‌ട്രേലിയ പുറത്ത്‌


ടി20 ലോകകപ്പില്‍ കനത്ത മഴയെ തുടര്‍ന്ന് അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പല്ലേക്കല്ലെ സ്‌റ്റേഡിയത്തില്‍ മഴ വില്ലനായി എത്തിയതോടെയാണ് നിര്‍ണായകമായ അയര്‍ലന്‍ഡ്- സിംബാബ്‌വെ പോരാട്ടം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിച്ചത്.ഇതോടെ ഓസ്‌ട്രേലിയ സൂപ്പര്‍ 8 കാണാതെ പുറത്തായി. സിംബാബ്‌വെ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

പല്ലേക്കലെയില്‍ രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങളും തകർന്നുപോവുകയായിരുന്നു. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയര്‍ലന്‍ഡും ഓരോ പോയിന്‍റ് വീതം പങ്കിട്ടുപിരിഞ്ഞു. പിന്നാലെ സിംബാബ്‌വെ 5 പോയിന്‍റോടെ ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ 8ല്‍ ഇടംപിടിച്ചു. സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമാണ് സിംബാബ്‌വെ.

1 st paragraph

ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്‌വെയ്ക്ക് തുണയായത്. വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ചാലും ഓസ്ട്രേലിയയ്ക്ക് പരമാവധി നാല് പോയിന്‍റ് മാത്രമാണ് നേടാനാവുക. ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ 8 കാണാതെ പുറത്തായി. സിംബാബ്‌വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്‌വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമാവുകയും ചെയ്തു.