ഹയര്‍സെക്കൻഡറി മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ മോഹൻലാല്‍; തെറ്റ് തിരുത്തി ആരാധകര്‍

എണ്ണം ഇല്ലാത്ത ആരാധർ ഉള്ള നടനാണ് മലയാളത്തിന്റെ മോഹൻലാല്‍. കുട്ടികള്‍ മുതല്‍ പ്രായം ചെന്നവർ വരെ നടന്റെ ആരാധകരാണ്.കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡല്‍ പരീക്ഷയില്‍ മോഹൻലാല്‍ ചോദ്യ പേപ്പറില്‍ എത്തിയത് ആരാധകരെയും കുട്ടികളെയും ആവേശത്തില്‍ ആഴ്ത്തിയിരുന്നു.ഇംഗ്ലിഷ് പരീക്ഷയിലെ പ്രൊഫൈല്‍ തയാറാക്കാനുള്ള ചോദ്യത്തിലാണ് നടൻ മോഹൻലാലിന്റെ ജീവിതരേഖ ഉള്‍പ്പെടുത്തിയത്.
മോഹൻലാലിന്റെ ജനനം മുതല്‍ കുട്ടികളുടെ പേരുള്‍പ്പടെ ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നു. അടുത്തിടെ ലഭിച്ച ദാദ സാഹേബ് ഫല്‍ക്കെ അവാർഡ് വരെ ചോദ്യ പാപപരില്‍ ഉള്‍പ്പെടുത്തി. അഞ്ച് ദേശീയ പുരസ്കാരങ്ങള്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രൊഫൈല്‍ തയാറാക്കാനായിരുന്നു ചോദ്യം. ഈ ചോദ്യം വളരെ ആവേശത്തോടെയാകും കുട്ടികള്‍ എഴുതിയത് എന്ന കാര്യത്തില്‍ സംശയം ഉണ്ടാകില്ല.
എന്നാല്‍ ചോദ്യപ്പറിലെ ചില തെറ്റുകള്‍ ആരാധകർ തിരുത്തുന്നുണ്ട്. 1978ല്‍ ‘തിരനോട്ടം’ സിനിമയിലൂടെയാണ് മോഹൻലാല്‍ അഭിനയരംഗത്തെത്തുന്നതെന്നും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസ് ചെയ്തത് 1980ലാണെന്നും ഇവർ തിരുത്തുന്നു. വൃഷഭ തിയേറ്ററില്‍ റീലീസ് ചെയ്തു കഴിഞ്ഞ സിനിമ ആണെന്നും ഇവർ തിരുത്തി.

സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചോദ്യ പേപ്പർ. അതേസമയം, തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമ ആണ് L 366 . L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാല്‍. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.
