താനൂരിൽ ഇന്ന് ‘കവചം’ സൈറണ്‍ മുഴങ്ങും


2026 മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള സമയങ്ങളില്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴങ്ങും. മറ്റ് അടിയന്തര സാഹചര്യങ്ങളൊന്നും നിലവില്‍ ഇല്ലെന്നും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
