AAK

‘സുഖമാണോ സുഖമാണ്’ സിനിമയെ അഭിനന്ദിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി


അരുണലാല്‍ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോള്‍ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി.ശിവൻകുട്ടി സമൂഹമാദ്ധ്യമത്തില്‍ ഇപ്രകാരം കുറിച്ചു. “ഒറ്റപ്പെടല്‍ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുണ്‍ലാല്‍ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുണ്‍ലാല്‍.” പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തില്‍ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.

1 st paragraph

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍ : അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ് : രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി. കെ, സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഹൈല്‍ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കാസ്റ്റിങ് : കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ : മാക്ഗുഫിന്‍, പി ആര്‍ ഓ ആൻഡ് മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.