AAK

വെപ്പുമുടി അഴിഞ്ഞു വീഴുമെന്ന പേടിയില്‍ കയ്യെടുക്കാൻ പറഞ്ഞതാണ്, പക്ഷെ പ്രചരിച്ചത് വേറെ രീതിയില്‍: കെ എസ് ചിത്ര


സോഷ്യല്‍ മീഡിയയെ തനിക്ക് പേടിയാണെന്ന് പറയുകയാണ് ഗായിക കെ എസ് ചിത്ര. തനിക്ക് നേരിട്ട ഒരു അനുഭവം പങ്കിട്ടാണ് സോഷ്യല്‍ മീഡിയയെ പിടിക്കാനുള്ള കാരണം കെ എസ് ചിത്ര പറയുന്നത്.രവീന്ദ്രൻ മാഷിന്റെ പേരില്‍ നടന്ന അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കാൻ പോയപ്പോള്‍ വെപ്പ് മുടി വെച്ചിരുന്നുവെന്നും അത് വീണുപോകാതിരിക്കാൻ ഫോട്ടോ എടുക്കാൻ വന്ന സ്ത്രീയോട് മുടിയില്‍ അമർത്തി പിടിക്കല്ലേ എന്ന പറഞ്ഞിരുന്നുവെന്നുവെന്നും ചിത്ര പറയുന്നു. എന്നാല്‍ ഈ ഭാഗം മാത്രം വെട്ടി വീഡിയോ പ്രചരിപ്പിച്ചെന്നും കമന്റില്‍ തനിക്ക് നേരെ ചീത്ത വിളി ആയിരുന്നുവെന്നും ചിത്ര പറഞ്ഞു. ധന്യ വർമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘സോഷ്യല്‍ മീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോള്‍ ഭയമാണ്. ദൈവമെ ഇവർ ഏത് ഭാഗവും കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്ന് ഓർത്ത്. ഒന്ന് രണ്ട് അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതില്‍ ഒന്ന്. രവീന്ദ്രൻ മാഷിന്റെ പേരില്‍ ഒരു അവാർഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയില്‍ വെച്ചാണ് നടന്നത്.

ഞാൻ ചെന്ന് ഒരു കസേരയില്‍ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്.
അപ്പോഴേക്കും പിറകില്‍ നിന്നും ഒരു അമ്മ വന്നു. ഫോട്ടോ എടുക്കാൻ വന്നതാണ്. അതിന്റെ ഇടയില്‍ അവരുടെ കൈകള്‍ക്കിടയില്‍ എന്റെ മുടി അമർന്നു. അന്ന് തലയില്‍ വേറൊരു വെപ്പ് മുടി കൂടി വെച്ചിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനില്‍ വെച്ച്‌ അത് ഊരി വീണാല്‍ നാണക്കേടാവില്ലേ?. അവരുടെ കൈകള്‍ മുടിയില്‍ അമർന്നപ്പോള്‍ എന്റെ തലയും ചെറുതായി വലിഞ്ഞു.

1 st paragraph

അവരുടെ കൈ എനിക്ക് തട്ടി മാറ്റാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ മുടിയിലാണ് കൈ അമർന്നിരിക്കുന്നതെന്ന് അവരോട് ഞാൻ പറഞ്ഞു. ആ പറയുന്ന ഭാഗം കട്ട് ചെയ്ത് ആരൊക്കയോ സോഷ്യല്‍മീഡിയയില്‍ ഇട്ടു.അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകള്‍ ആ വീഡിയോയ്ക്ക് വന്നു. ഞാൻ സോഷ്യല്‍മീഡിയ നോക്കുന്നയാളല്ല. പക്ഷെ ആരെങ്കിലും എനിക്ക് എല്ലാം അയച്ച്‌ തരും. അങ്ങനെയാണ് ഞാൻ പലതും കാണുന്നത്. ആ സത്രീക്ക് ശേഷവും ഒരുപാട് പേർ വന്ന് ഫോട്ടോയെടുത്ത് പോയി. പക്ഷെ മുടിയെന്ന് ഞാൻ ആ സ്ത്രീയോട് പറഞ്ഞതാണ് പ്രശ്നമായത്,’ കെ സ് ചിത്ര പറഞ്ഞു.