AAK

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

എംഎ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരൻ വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് വാറണ്ട്. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

1 st paragraph

ഡിസംബർ 26 2025ലാണ് ഷഹനാസ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷഹനാസിനെ അറസ്റ് ചെയ്യാത്തതിൽ 2026 ഫെബ്രുവരി അഞ്ചാം തീയതി ബേപ്പൂർ എസ്എച്ച്ഓയ്ക്ക് കോടതി മെമ്മോ നൽകി.

2025 ജൂണിലും ബെയ്‌ലബിൾ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ് വാറണ്ട് ഉള്ളത്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരായില്ല. പൊലീസിന്റെ കണ്മുന്നിൽ ഉണ്ടായിട്ടും ഷഹനാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വി ആർ സുധീഷ് അറിയിച്ചു.

 

2nd paragraph