AAK

ഒബിസി/ഒഇസി വിഭാഗത്തിന് സൗജന്യ തൊഴില്‍ പരിശീലനം: തെരഞ്ഞെടുപ്പ് ക്യാമ്പ് ഫെബ്രുവരി 21 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ

തൊഴില്‍ വകുപ്പിന് കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ക്യാമ്പ് ഫെബ്രുവരി 21 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കും.

1 st paragraph

പത്താം ക്ലാസ് വിജയിച്ചവര്‍ക്കുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍ ലെവല്‍ 4 , അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ വിജയിച്ചവര്‍ക്കുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, മെക്കാനിക് ഹൈഡ്രോളിക് ലെവല്‍ 4, പ്ലസ് ടു വിജയിച്ചവര്‍ക്കുള്ള പ്ലംബര്‍ ജനറല്‍ ലെവല്‍ 4 എന്നീ പരിശീലനങ്ങളിലാണ് ആനുകൂല്യം ലഭിക്കുക.

 

ഒരു പരിശീലനത്തില്‍ നാല്‍പതു പേര്‍ വീതം ആകെ 200 പേര്‍ക്കാണ്അവസരം.വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.ഒരു വിദ്യാര്‍ത്ഥിക്ക് ഫീസിനത്തില്‍ 25000 രൂപയാണ് വകുപ്പ് ഐ.ഐ.ഐ.സിക്ക് അനുവദിക്കുന്നത്. താമസം, ഭക്ഷണ ചെലവ് സ്വന്തമായി വഹിക്കേണ്ടി വരും. പരിശീലനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനികളില്‍ ജോലി ലഭിക്കും.

 

2nd paragraph

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ (പത്താംക്ലാസ്, പ്ലസ്ടു) വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തിച്ചേരണം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8078980000 നമ്പറില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റ്:www.iiic.ac.in