Main Banner

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ/തദ്ദേശ/ഫിഷറീസ് വകുപ്പുകളില്‍ നിന്നും അനുവദിച്ചത്), ബാങ്ക് പാസ് ബുക്ക്, എല്‍.എസ്.ജി.ഡി പേര്, വാര്‍ഡ് നമ്പര്‍, വാട്സ്ആപ്പ് മൊബൈല്‍ നമ്പര്‍, എന്നിവ ഉള്‍പ്പെടെ നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ 9497715580 എന്ന മേഖല ഓഫീസിലെ വാട്സ്ആപ്പ് നമ്പറിലേക്ക് ഫെബ്രുവരി 28 ന് മുമ്പായി അയക്കണം.

1 st paragraph

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, 50000 രൂപയുടെ മാരകരോഗ ചികിത്സാ പദ്ധതി, 25000 രൂപ വിവാഹ ധനസഹായം, രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ, തൊഴിലിനിടയില്‍ ആകസ്മിക മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ സ്വാഭാവിക മരണത്തിന് 15,000 രൂപ, അപകടത്തില്‍പ്പെട്ട തൊഴില്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ചെറുകിട സംരംഭം ആരംഭിക്കുന്നതില്‍ 25,000 രൂപ. വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡുകള്‍, തുടങ്ങിയ നിരവധി പദ്ധതികള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അനുബന്ധ മത്സ്യ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്നുണ്ട്.

അംഗത്വം സ്വീകരിച്ചു കൃത്യമായി വാര്‍ഷിക വിഹിതം 600 രൂപ അടയ്ക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൂടിശ്ശികയില്ലാതെ നല്‍കിവരുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള 10 റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിന് വിതരണ തൊഴിലാളികളുടെ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

2nd paragraph