AAK

പതിനായിരത്തിലേറെ ഒഴിവുകള്‍: തൊഴില്‍ തീരം-ഉത്തരമേഖലാ തൊഴില്‍മേള ഇന്ന് (ശനി) കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍

 

ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേള. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇന്ന് (ശനി) നടക്കുന്ന ഉത്തരമേഖലാ തൊഴില്‍മേള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം.

1 st paragraph

തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലന്വേഷകര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. നിലവില്‍ പതിനായിരത്തിലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോട്ട് ചെയ്തിട്ടുള്ളത്. നൂറിലധികം തൊഴില്‍ ദാതാക്കള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുക്കും. തൊഴില്‍തീരം പദ്ധതിക്കായി തയ്യാറാക്കിയിരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംസ്ഥാനത്തൊട്ടാകെ ഇതുവരെ 42000 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മത്സ്യത്തൊഴിലാളി സമൂഹത്തിലെ അഭ്യസ്തവിദ്യരെ നൈപുണ്യ പരിശീലനം നല്‍കി വിജ്ഞാന തൊഴിലുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴില്‍തീരം. പദ്ധതിയുടെ ഭാഗമായി മൂന്ന് മേഖലാ തൊഴില്‍മേളകളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

2nd paragraph

തൊഴില്‍ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ദക്ഷിണ മേഖലാ തൊഴില്‍ മേള തിരുവനന്തപുരത്ത് നടന്നു. മധ്യമേഖല, ഉത്തരമേഖലാ തൊഴില്‍മേളകളാണ് തൃശൂരും കോഴിക്കോടും നടക്കുന്നത്. പരിപാടിയില്‍ കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഒതയമംഗലത്ത് സദാശിവന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, നഗരസഭാ കൗണ്‍സിലര്‍ ആഷിത ടീച്ചര്‍, വിജ്ഞാനകേരളം ഡി.എം.സി ഡോ. സുരേഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത, ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇ.എ. ജാസ്മിന്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.