AAK

പൊന്നാനി  കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്

 

പൊന്നാനി ഗുരുവായൂര്‍ – ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി.പി. സുനീര്‍ എന്നിവര്‍ മുഖ്യാതിഥികളാവും

 

1 st paragraph

26.00 മീറ്റര്‍ നീളമുള്ള ഏഴ് സ്പാനുകളും മധ്യത്തില്‍ 45.00 മീറ്റര്‍ നീളമുള്ള സ്പാനും അടക്കം ആകെ 227.00 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. രണ്ടു വരി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് 7.50 മീറ്റര്‍ വീതിയില്‍ ക്യാരേജ്വേയും ഇരു വശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ പാലത്തിന് മൊത്തം 11.00 മീറ്റര്‍ വീതിയുമുണ്ട്.

കൂടാതെ പൊന്നാനി ഭാഗത്ത് 200 മീറ്റര്‍ നീളത്തിലും വെളിയങ്കോട് ഭാഗത്ത് 130 മീറ്റര്‍ നീളത്തിലുമുള്ള അപ്രോച്ച് റോഡും പൊന്നാനി ഭാഗത്ത് ഒരു വശത്തായി 180 മീറ്റര്‍ നീളത്തിലും വെളിയങ്കോട് ഭാഗത്ത് ഒരു വശത്തായി 60 മീറ്റര്‍ നീളത്തിലുമായി 3.00 മീറ്റര്‍ വീതിയോടു കൂടിയ സര്‍വീസ് റോഡും പാലത്തിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. ബിഎം-ബിസി, അനുബന്ധ റോഡുകളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരങ്ങള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ മഴവെള്ളം ഒലിച്ചു പോകുന്നതിന് ആവശ്യമായ ഡ്രെയിനേജ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2nd paragraph