AAK

മഞ്ജു വാര്യര്‍ക്ക് റേസിങ് പിറ്റ് പരിചയപ്പെടുത്തി അജിത് കുമാര്‍, ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി


രണ്ടാം വരവിലും തന്റെ വിജയം ഉറപ്പിച്ച്‌ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി മുന്നോട്ട് പോകുന്ന താരമാണ് മഞ്ജു വാര്യർ.മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് നടി. മഞ്ജു വാര്യരും തമിഴ് താരം അജിത്ത് കുമാറും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. അജിത്തും മഞ്ജുവാര്യരും തുണിവ എന്ന സിനിമയില്‍ ഒന്നിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ അജിത് കുമാറിന്റെ റേസിംഗ് പിറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് നടി.

‘നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. കൂടാതെ നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കാനും അവിടുത്തെ ആവേശവും ഉദ്വേഗവും തൊട്ടടുത്ത് നിന്ന് നേരിട്ട് അനുഭവിക്കാൻ അനുവദിക്കാനും കാണിച്ച ആ മനസ്സിനും നന്ദി! അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു അത്!; മഞ്ജു പറഞ്ഞു. ഞൊടിയിടയിലാണ് മഞ്ജു പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

1 st paragraph

നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യർ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. അജിത് കുമാറിന്റെ സാഹസികതയോടുള്ള താല്‍പ്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകർഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. തുനിവ് സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ഇവർ റോഡ് ട്രിപ്പ് പോയിരുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങള്‍ തനിക്ക് ആ റോഡ് ട്രിപ്പിലൂടെ ലഭിച്ചുവെന്നാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നത്. ലഡാക്കിലേക്കായിരുന്നു ഇവർ റോഡ് ട്രിപ്പ് നടത്തിയിരുന്നത്.