AAK

ലൈംഗികാതിക്രമ കേസ്; പാസ്പോർട്ട് തിരികെ നൽകി, നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് കോടതി വ്യവസ്ഥകളിൽ ഇളവ്. നടന് വിദേശ പര്യടനം നടത്താൻ അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. സിദ്ദിഖിന്റെ പാസ്പോർട്ട് തിരികെ നൽകി. ഷാർജയിൽ നടക്കുന്ന രാജകീയം സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് അനുമതി. മാർച്ച്‌ 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം.

1 st paragraph

സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദ്ദീഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ ഉപാധിയാണ് കോടതി ജോലി ആവശ്യങ്ങൾക്കായി ഇളവ് നൽകിയത്. മാർച്ച് 31 വരെയാണ് കാലാവധി നൽകിയിരിക്കുന്നത്.

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

2nd paragraph