AAK

കണ്ടും മിണ്ടിയും ഇരുവർ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം

കണ്ടും മിണ്ടിയും ഇരുവർ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മോഹൻലാലും തമ്മിൽ അഭിമുഖം. ടീസർ ഇന്ന് വൈകിട്ട് 6 ന് പുറത്തുവിടും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ചിത്രീകരണം. കേരളത്തിൻറെ വികസനം സംബന്ധിച്ച കാര്യങ്ങളാണ് സംസാരിക്കുന്നത് എന്നാണ് വിവരം.

1 st paragraph

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തുന്നത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ലാൽ ചോദിച്ചറിഞ്ഞത്. മുൻപ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

 

2nd paragraph