തുഞ്ചൻ കോളേജ് കിഫ് ബി കെട്ടിട ശിലാസ്ഥാപനം: സ്വാഗത സംഘം രൂപീകരിച്ചു

തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26 ന് കോളേജിൽ നടക്കും. പ്രസ്തുത കെട്ടിട ശിലാസ്ഥാപന സമ്മേളനത്തിന്റെ വിജയത്തിനായി ജന പ്രതിനിധികൾ, പി ടി എ അംഗങ്ങൾ, കോളേജ് അലുംനി, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം തിരൂർ എം എൽ എ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അനിൽ കുമാർ എം പി അധ്യക്ഷനായി. സ്വാഗത സംഘം ഭാരവാഹികൾ:

കുറുക്കോളി മൊയ്തീൻ എംഎൽഎ ( മുഖ്യ രക്ഷാധികാരി)
ദിലീപ് കൈനിക്കര ഐ എ എസ് (രക്ഷാധികാരി)

ജബ്ബാർ ഹാജി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് (ചെയർമാൻ)
ആരതി പ്രദീപ്, ഷബ്ന, ഫാത്തിമ്മ മുക്കട്ടിൽ, സക്കീന (വൈസ് ചെയർമാൻമാർ)
ഡോ.അജിത്ത് എം എസ് (ജനറൽ കൺവീനർ) ഡോ. അനിൽകുമാർ എം.പി ( വർക്കിംഗ് കൺവീനർ)
ജഗദീപ് കെ എസ്, അലൻ എം എസ് (ജോയിൻ കൺവീനർമാർ)
സബ് കമ്മിറ്റികൾ: പ്രോഗ്രാം :
പ്രൊഫ. വി പി ബാബു, (ചെയർമാൻ
ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് (കൺവീനർ )
മീഡിയ ആൻഡ് പബ്ലിസിറ്റി:
അബൂബക്കർ സിദ്ദിഖ്(ചെയർമാൻ) ഡോ. ജാബിർ കെ.ടി (കൺവീനർ )
സ്വീകരണം :
മെഹഷ കളരിക്കൽ (ചെയർമാൻ )
ഡോ. ജെൽസിയ എം പി .(കൺവീനർ)
ഫിനാൻസ് :,കമറുനിസാ അൻവർ (ചെയർമാൻ) പ്രൊഫ. ഷെഫിനി (കൺവീനർ)
സ്റ്റേജ് ആൻറ് സൗണ്ട്: മുജീബ് പിടിഎ (ചെയർമാൻ )കൺവീനർ: ഡോ. അബ്ദുൽ ജലീൽ ടി (കൺവീനർ )
റിഫ്രഷ്മെന്റ്റ് :
അജയൻ (ചെയർമാൻ )
ഡോ. വിനോദ് കുമാർ (കൺവീനർ)
കൾച്ചർ കമ്മിറ്റി:
ഷുക്കൂർ അലുമിനി (ചെയർമാൻ )
പ്രൊഫ. റീജ (കൺവീനർ )
