കെല്‍ട്രോണ്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളില്‍ സമഗ്ര പരിശീലനം ലഭിക്കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് അഞ്ച്, ആറ്,ഏഴ് തിയതികളില്‍ കോഴിക്കോട് തിരുവനന്തപുരം, പാലക്കാട് കെല്‍ട്രോണ്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍-9544958182.

