AAK

സൗഹൃദ വിരുന്നൊരുക്കി ജമാഅത്തെ ഇസ്ലാമി ഇഫ്താർ

തിരൂർ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. ആത്മ വിശുദ്ധിയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കാലഘട്ടമായ റമദാൻ സാമൂഹ്യ സാഹോദര്യത്തിന്റെ കൈകോർക്കലുകൾക്ക് വേദിയാവട്ടെ എന്ന് ഇഫ്താറിൽ പങ്കെടുത്തവർ ആശംസിച്ചു.

 

1 st paragraph

ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ഇഫ്താർ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് വി.പി.എ ഷാക്കിർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, കെ.പി.സി.സി മെമ്പർ എ.എം രോഹിത്, മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻറ് കെ എം മുത്തുക്കോയ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സഫീർ ഷാ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി,

കെ എൻ എം മർക്കസു ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റർ, ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി ഡയറക്ടർ നൂറുൽ അമീൻ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം ഡോ. റാഫി ചെമ്പ്ര, എം.ഇ. എസ് സംസ്ഥാന സെക്രട്ടറി ഷാഫി ഹാജി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി മെജസ്റ്റിക് അഹമ്മദ്, തിരൂർ മുൻസിപ്പൽ സെക്രട്ടറി ജസ്ലിൻ,

2nd paragraph

റോയൽ ദന്തൽ കോളേജ് ഡയറക്ടർ വി.വി. കെ മൊയ്തീൻ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട്പി.പി അബ്ദുറഹ്മാൻ, ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ജസ്റ്റിഷ്യ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അനീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ പ്രസിഡൻറ് പി. എ ബാവ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഷഫീഖ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി ഉമർ തങ്ങൾ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ടി.പി.എം അസ്ലം, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് യു മുബാരിസ്, ജമാഅത്തെ ഇസ്ലാമി വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അയ്യൂബ് തിരൂർ എന്നിവർ സംസാരിച്ചു.