AAK

പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 20 ഗ്രാമപഞ്ചായത്തുകളുടെ 2026-27 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ 53.94 ശതമാനം വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. വാര്‍ഷിക പദ്ധതി വിഹിതം ചെലവില്‍ സംസ്ഥാന തലത്തില്‍ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് എട്ടാം സ്ഥാനത്തും വളാഞ്ചേരി മുനിസിപ്പാലിറ്റി ആറാം സ്ഥാനത്തും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തുമാണ്.

1 st paragraph

കൂട്ടിലങ്ങാടി, പൊന്മുണ്ടം, കാവന്നൂര്‍, പെരുവള്ളൂര്‍, കണ്ണമംഗലം, പുളിക്കല്‍, താഴേക്കോട്, ആനക്കയം, ചേലേമ്പ്ര, ആലംകോട്, കുറുവ,വാഴക്കാട്, തലക്കാട്, കല്‍പ്പകഞ്ചേരി, തൃക്കലങ്ങോട്, നന്നമുക്ക്, വണ്ടൂര്‍, തവനൂര്‍, വാഴയൂര്‍, കരുവാരക്കുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.

ജില്ലയില്‍ നിന്നും സ്ഥലം മാറി പോകുന്ന ജില്ലാ ആസൂത്രണ സമിതിയുടെ മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി സമുചിതമായ യാത്രയയപ്പ് നല്‍കി.

2nd paragraph

യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.