AAK

ഇന്നും ജയമില്ല; കൊച്ചിയില്‍ ഇന്‍റര്‍ കാശിയോടും പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്‌


ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ആദ്യജയം തേടി സ്വന്തം ആരാധകരുടെ മുന്നിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നും നിരാശ.കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ കാശിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്റര്‍ കാശി സ്വന്തമാക്കിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന തുടർച്ചയായ മൂന്നാം പരാജയമാണിത്.