AAK

ഉം… കൊണ്ടുപൊക്കോ…; കേരള സ്‌റ്റോറിയെ കൈവിട്ട് കേരളം; കൊച്ചിയിലെ ആദ്യ ഷോയ്ക്ക് ഒറ്റ ബുക്കിങ് പോലുമില്ല; ഷോ മുടങ്ങി

വിവാദ ചിത്രം കേരള സ്‌റ്റോറി 2ന്റെ കൊച്ചിയിലെ ആദ്യ ഷോ റദ്ദാക്കി. കാണാന്‍ ആളില്ലാത്തതാണ് കാരണം. ഷോയ്ക്ക് ഒരു ബുക്കിങ് പോലും ഉണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ തിയേറ്ററുകളില്‍ കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിന് തണുപ്പന്‍ പ്രതികരണമാണ്. ഉച്ചയ്ക്ക് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ഷേണായീസില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിരിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഈ ഷോയ്ക്കും ഉണ്ടാകൂ എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

1 st paragraph

കൊച്ചിയിലെ പന്ത്രണ്ടോളം തിയേറ്ററുകളിലാണ് ഇന്ന് കേരള സ്‌റ്റോറി 2 പ്രദര്‍ശനത്തിനെത്തുന്നത്. മാളുകളിലെ തിയേറ്റുകളിലാണ് സിനിമ കൂടുതലായി എത്തുന്നത്. ന്യൂക്ലിയസ് മാളില്‍ സിനിമയ്ക്ക് രാവിലെ ഒരു ബുക്കിങ് പോലുമുണ്ടായിരുന്നില്ല. 10.10നാണ് കേരള സ്‌റ്റോറി 2 കൊച്ചിയിലെ ആദ്യ ഷോ നിശ്ചയിച്ചിരുന്നത്. ന്യൂക്ലിയസ് മാളിലെ പാന്‍ സിനിമാസിലായിരുന്നു ആദ്യ ഷോ. ഒറ്റബുക്കിങ് പോലുമില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസെങ്കിലും വ്യാഴാഴ്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇന്നലെ അനുകൂല വിധി ഉണ്ടായതോടെ ചില ഇടങ്ങളില്‍ രാത്രി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ടീസറിലെ ദൃശ്യങ്ങള്‍ മാത്രം ആധാരമാക്കി ചിത്രത്തെ വിലയിരുത്താന്‍ കഴിയില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

 

2nd paragraph