AAK

ജയിച്ചാല്‍ സെമി, അല്ലെങ്കില്‍ പുറത്ത്; ജീവന്മരണപോരില്‍ ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ


2026 ടി20 ലോകകപ്പില്‍‌ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. സൂപ്പർ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അതിനിർണായകമായ മത്സരം ഇന്ന് കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടക്കും.വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
ഒരു മത്സരത്തിനപ്പുറം ഇരു ടീമുകളുടെയും നിലനില്‍പ്പിനായുള്ള പോരാട്ടമാണ് നാളെ ഈഡൻ ഗാർഡൻസില്‍ അരങ്ങേറുക. സെമി ഫൈനലിന് മുൻപുള്ള ഒരു ‘നോക്കൗട്ട്’ മത്സരത്തിന്‍റെ പ്രതീതിയാണ് ഈ പോരാട്ടത്തിനുള്ളത്.

ഈ മത്സരത്തില്‍ വിജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറാം. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമാണുള്ളത്.
സൂപ്പർ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടവരാണ് ഇരു ടീമുകളും. നാളെ പരാജയപ്പെടുന്നവർക്ക് സെമി കാണാതെ പുറത്തേക്ക് പോകേണ്ടി വരും.

1 st paragraph

ചെന്നൈയില്‍ സിംബാബ്‌വെക്കെതിരെ നേടിയ 72 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയതിന്റെ ചെറുതല്ലാത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് മൊട്ടേരയില്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിന്‍റെ ആഘാതത്തിലാണ് വിൻഡീസ് ടീം വരുന്നത്.