മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കിലാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ ആകെ 10 ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം രണ്ട് ഷിഫ്റ്റില്‍ 16 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും.
അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മെസിക്കല്‍ കോളേജ് സൂപ്രണ്ട് ആര്. പ്രഭുദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ. ഷിബുലാല്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നസീല, മഞ്ചേരി മെസിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. അനില്‍രാജ്, മഞ്ചേരി ഗവ. നഴ്സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്ധു, മഞ്ചേരി വാര്‍ഡ് കൗണ്‍സിലര്‍ ഷെറീന ജവഹര്‍, എച്ച്.ഡി.എസ് മെമ്പര്‍മാരായ വി.എം. ഷൗക്കത്ത്, വി.പി. ഫിറോസ്, കെ.പി. രാമനാഥന്, പി.ഡബ്ലിയു.ഡി സിവില്‍ എക്സി. എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മായില്‍, പി.ഡബ്ലിയു.ഡി ഇലക്ട്രിക്കല്‍ എക്സി. എഞ്ചിനീയര്‍ ബഷീര്‍ അഹമ്മദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

