വസ്ത്രവൈവിധ്യങ്ങളുടെ വിസ്മയവുമായി തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് വെഡ്ഡിംഗ് മാളിൽ വിപുലമായ നൈറ്റ് ഷോപ്പിംഗ് സൗകര്യം ഒരുങ്ങുന്നു

തിരൂർ: വസ്ത്രവൈവിധ്യങ്ങളുടെ വിസ്മയവുമായി തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് വെഡ്ഡിംഗ് മാളിൽ ഉപഭോക്താക്കൾക്കായി വിപുലമായ നൈറ്റ് ഷോപ്പിംഗ് സൗകര്യം ഒരുങ്ങുന്നു. തിരക്കേറിയ പകൽ സമയങ്ങളിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നവർക്കായി രാത്രി 12 മണി വരെ ഷോപ്പിംഗ് നടത്താനുള്ള സൗകര്യമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് വിഭാഗങ്ങളിലായി വൻ വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദേശങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഇംപോർട്ടഡ് വസ്ത്രങ്ങൾ, നവജാത ശിശുക്കൾക്കായുള്ള ന്യൂ ബോൺ കളക്ഷൻസ് എന്നിവ ബ്രൈഡൽ ക്രാഫ്റ്റിന്റെ പ്രത്യേകതയാണ്. വസ്ത്രങ്ങൾ ഏറ്റവും ഗുണമേന്മയോടെയും അതേസമയം വിപണിയിലെ മറ്റ് ഇടങ്ങളെ അപേക്ഷിച്ച് വലിയ വിലക്കുറവിലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.
വസ്ത്രങ്ങൾക്കൊപ്പം തന്നെ വീടിന് അഴകേകുന്ന ഫർണിഷിംഗുകൾ, അത്യാധുനികമായ പെർഫ്യൂമുകൾ, ആകർഷകമായ സിൽവർ ഓർണമെന്റ്സ് (വെള്ളി ആഭരണങ്ങൾ), ഏറ്റവും പുതിയ ട്രെൻഡിലുള്ള ഫാൻസി ഐറ്റംസുകൾ എന്നിവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ജോലിത്തിരക്കുള്ളവർക്കും ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും സമാധാനമായി കുടുംബത്തോടൊപ്പം വസ്ത്രങ്ങൾ കണ്ട് ബോധ്യപ്പെട്ട് തിരഞ്ഞെടുക്കാൻ ഈ രാത്രികാല ഷോപ്പിംഗ് ഏറെ ഉപകാരപ്പെടും. മികച്ച ഗുണനിലവാരവും മിതമായ നിരക്കും ഉറപ്പാക്കിക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ബ്രൈഡൽ ക്രാഫ്റ്റ് ഈ സേവനം ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മുത്തുക്കോയ തങ്ങൾ അറിയിച്ചു.

