AAK

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് മാത്രമായി കായിക മത്സരങ്ങൾ; രജിസ്റ്റർ ചെയ്യാം

 

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മേരാ യുവ ഭാരത്, ഖേലോ ഇന്ത്യ സെന്റര്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ‘സ്പോര്‍ട്സ് ഫോര്‍ വുമണ്‍’ എന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയായ അസ്മിതയുടെ ഭാഗമായി ജില്ലയില്‍ വനിതാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

1 st paragraph

വിവിധ പ്രായപരിധിയില്‍ (അണ്ടര്‍ 13, 13-18 വയസ്സ്, 18 ന് മുകളില്‍) ഉള്ളവര്‍ക്കായി 100, 200, 400 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ സംഘടിപ്പിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ച് മാര്‍ച്ച് എട്ടിന് രാവിലെ മുതല്‍ ആണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്ക് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റും ലഭിയ്ക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 9567247353 എന്ന നമ്പറില്‍ ബന്ധപ്പെടുക.