സഞ്ജുവേ..മിന്നിച്ചേക്കണേ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

2026 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീല്‍ ഡിങ്ങ് .മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടണ് തിരിച്ചെത്തി
തുടർച്ചയായ മൂന്നാം തവണയാണ് ഇരുടീമുകളും ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2022ലെ സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചു വന്നാണ് ഇംഗ്ലണ്ട് ചാമ്ബ്യന്മാരായത്. 2024ലെ സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യയും കരീടമുയർത്തി.

വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂർണമെന്റില്‍ മൂന്നോളം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞ വില്‍ ജാക്ക്സാണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലാൻഡ് ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഈഡൻ ഗാർഡൻസില്‍ നടന്ന മത്സരത്തില്‍ ഒൻപത് വിക്കറ്റിന്റെ അനായാസവിജയം സ്വന്തമാക്കിയാണ് ന്യൂസിലാൻഡ് കലാശപ്പോരിനെത്തുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടപോരാട്ടത്തിനെത്തുന്ന കിവിപ്പടയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം.

ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
