AAK

വാംഖഡെയിലും ഉദിച്ചുയര്‍ന്ന് സഞ്ജു; ഇംഗ്ലണ്ടിനെതിരെ സെമിയില്‍ അതിവേഗ ഫിഫ്റ്റി


ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം.രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു സാംസണിന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുടെയും ഇഷാന്‍ കിഷന്‍റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിട്ടുണ്ട്.

26 പന്തില്‍ അര്‍ധസെ‌ഞ്ചുറിയിലെത്തിയ സഞ്ജു 35 പന്തില്‍ 73 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സിക്‌സറും എട്ട് ഫോറുകളും ഇതിനകം നേടി. 18 പന്തില്‍ 39 റണ്‍സ് നേടിയ ഇഷാൻ കിഷന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

1 st paragraph

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഫീല്‍ ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു . മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് വിൻഡീസിനെതിരായ നിർണായക പോരാട്ടത്തിലെ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റമുണ്ട്. റെഹ്മാൻ അഹമ്മദിന് പകരം ജാമി ഓവർട്ടണ്‍ തിരിച്ചെത്തി.