മയക്കുമരുന്ന് വിൽപ്പനക്കായി വീട്ടിൽ വച്ച് പായ്ക്ക് ചെയ്യുന്നതിനിടെ പോലീസ് എത്തി കൈയോടെ പൊക്കി

മലപ്പുറം : ജില്ലയിലേക്ക് വിൽപ്പനക്കായെത്തിച്ച എം ഡിഎം എ ലഹരി മരുന്നുമായി യുവാവ് മലപ്പുറം പോലീസിന്റെ പിടിയിൽ. വലിയ പീടിയേക്കൽ സൈഫുദ്ദീൻ (36 )എന്നയാളെയാണ് മലപ്പുറം എസ്.ഐ എ .എം യാസിർ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 50 ഗ്രാം എംഡി എം എ പിടികൂടി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തികൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസും ജില്ലയിലെ ഡാൻസഫ് സ്ക്വാഡും നടത്തിയ രഹസ്യന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്ന ചിലരെകുറിച്ച് പോലീസിന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ വെള്ളില കോഴിപ്പറമ്പിലെ വീട്ടിൽനടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളം തൂക്കം വരുന്ന എംഡി എം എ ലഹരി മരുന്നുമായി യുവാവ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും കാർമാർഗ്ഗം കൊണ്ടുവന്ന എംഡി എം എ രാത്രിയിൽ വീട്ടിൽ വച്ച് പാക്കറ്റുകൾ ആക്കുന്ന സമയത്താണ് പോലീസ് എത്തി പരിശോധന നടത്തിയത് .

കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ലൂരിൽ നിന്ന് കാർമാർഗ്ഗം നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ഉള്ളതാണെന്നും ആവശ്യത്തിനനുസരിച്ച് എറണാകുളത്തേക്കും മറ്റു ജില്ലകളിലേക്കും എത്തിച്ചു കൊടുക്കാറുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
മലപ്പുറം dysp കെ.സി സുഭാഷ് ബാബു,പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, മലപ്പുറം എസ് ഐ. എ. എം. യാസിർ, എസ്ഐ അൻവർ സാദിഖ്, ,scpo രാജേഷ്, സുധീഷ് പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് പുലർച്ചെ വീട്ടിൽ പരിശോധന നടത്തി MDMA പിടികൂടിയത്.
