ആറാട്ടണ്ണാ…നിങ്ങളോട് മാത്രം ഇല്ല; സന്തോഷ് വർക്കിക്ക് പരിഹാസ മറുപടിയുമായി രേണു സുധി

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ ആളാണ് സന്തോഷ് വർക്കി. റിവ്യൂ പറയുന്നതിനിടെ മോഹൻലാൽ ആറാടുകയാണെന്ന് സന്തോഷ് പറഞ്ഞത് ഏറെ വൈറലായി മാറി. പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരും ഇയാൾക്ക് ലഭിച്ചു. അടുത്തിടെ രേണു സുധിയെ താൻ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് സന്തോഷ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ നിരവധി പേരാണ് ട്രോളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് കുറിക്ക് കൊള്ളുന്ന മറുപടി രേണു സുധി തന്നെ നൽകുകയാണ്.

“അതെയ് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചാലും ആരെ കെട്ടിയാലും.. ആറാട്ടണ്ണാ..നിങ്ങളേ മാത്രം ഞാൻ കല്യാണം കഴിക്കത്തുമില്ല. നിങ്ങളേ കല്യാണം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല”, എന്നായിരുന്നു ആറാട്ടണ്ണന് രേണു സുധിയുടെ മറുപടി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു രേണുവിന്റെ പ്രതികരണം.
“ഞാൻ ഒരിക്കലും രേണു സുധിയെ കല്യാണം കഴിക്കില്ല. കാരണം എനിക്ക് താല്പര്യം ഇല്ല”, എന്നായിരുന്നു സന്തോഷ് വർക്കി മാർച്ച് 4ന് ഫേസ് ബുക്കിൽ പങ്കിട്ട കുറിപ്പ്. വൻ ട്രോളുകളായിരുന്നു ഇതിന് താഴെ വന്നത്. “രേണു സുധിയ്ക്ക് പിന്നെ നിന്നെ കെട്ടാൻ താല്പര്യമാണല്ലോ”, എന്നാണ് പരിഹാസ്യ രൂപേണ വന്ന ചില കമന്റുകൾ.

