റബ്ബര്‍ സീലുകള്‍ തയാറാക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ ഡിസ്റ്റിന്‍ക്വിഷ്ഡ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും പ്രതിമാസ/ദിവസേന നിരക്ക് അടിസ്ഥാനത്തില്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ജില്ലാ കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ അയക്കേണ്ടത്. ക്വട്ടേഷന്‍ അടങ്ങിയ കവറിന് മുകളില്‍ ‘നിയമസഭാ ഇലക്ഷന്‍-2026 റബ്ബര്‍ സീലുകളുടെ വിതരണത്തിനുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന രേഖകള്‍/തെളിവുകള്‍ ക്വട്ടേഷനൊപ്പം ലഭ്യമാക്കണം. മാര്‍ച്ച് പത്തിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. മാര്‍ച്ച് 11ന് രാവിലെ 11ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍-04832734990.
