AAK

നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും; ഒരു നിയോ കേരള മോഡൽ ഉണ്ടാക്കും , വി ഡി സതീശൻ

രാജ്യത്തിന് മാതൃകയാകുന്ന ഒരു നിയോ കേരള മോഡൽ ഉണ്ടാക്കും അതാണ് യുഡിഎഫ് ജനങ്ങൾക്ക് നൽകുന്ന വാക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. ഈ സർക്കാർ എവിടെയെല്ലാം പരാജയപ്പെട്ടോ അവിടെയെല്ലാം നമ്മൾ കേരളത്തെ കൈപിടിച്ചുയർത്തും. ഇന്ത്യയിൽ ഒരു പ്രസ്ഥാനവും ചെയ്യാത്ത തയ്യാറെടുപ്പിലൂടെയാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. കേരളത്തിന് ഒരു മാറ്റം ഉണ്ടാകണം. വരാനിരിക്കുന്ന തലമുറകൾക്ക് കൂടി അനുയോജ്യമാകുന്ന തരത്തിൽ കേരളത്തെ രാജ്യത്തിൻറെ നെറുകൈയ്യിൽ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിനിടെ വി ഡി സതീശൻ പറഞ്ഞു.

1 st paragraph

വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ മാറ്റം ഉണ്ടാകുന്ന പദ്ധതികളാണ് യുഡിഎഫിനുള്ളത്. അത് നടപ്പാക്കും. പാവപെട്ട മനുഷ്യരെ ചേർത്ത് നിർത്തി അവർക്കൊപ്പം നിൽക്കാനുള്ള പാത്തികൾ ഉണ്ടാകും. ഒരു വലിയ മാറ്റത്തിനുള്ള തയ്യാറെടുപ്പുമായാണ് യുഡിഎഫ് എത്തുന്നത്. തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുയുഗ യാത്രയെ ജനങ്ങൾ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവർക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശൻ വ്യക്തമാക്കി.