AAK

താനൂര്‍ മഠത്തില്‍ റോഡ്-രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്‌കൂള്‍ റോഡ്  നാടിന് സമര്‍പ്പിച്ചു

താനൂര്‍ മഠത്തില്‍ റോഡില്‍ നിന്ന് രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലേക്ക് പോകുന്ന റോഡ് നവീകരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

1 st paragraph

ഗ്രാമീണ റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് വര്‍ഷങ്ങളായി തകര്‍ന്ന റോഡ് നവീകരിച്ചത്. പരിപാടിയില്‍ കൗണ്‍സിലര്‍മാരായ പ്രിയേഷ് കാര്‍ക്കോളി, ആനന്ദന്‍ കാര്‍ക്കോളി, പി. സുന്ദരന്‍, പി.ടി അക്ബര്‍, പി. അലി, ടി. സജീവ്, മുഹമ്മദ് ഇഖ്ബാല്‍, സുനി പഴൂര്‍, പി. വിജയന്‍, ഷരീഫ് കമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.