Main Banner

കോൺഗ്രസ് തിരൂർ ബ്ലോക്ക് തല ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു

തിരൂർ: തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിയുടെ തിരൂർ ബ്ലോക്ക് തല ഉദ്ഘാടനം തിരൂർ കോൺഗ്രസ് ഭവൻ പരിസരത്ത് ഡി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.എ പത്മകുമാർ നിർവഹിച്ചു . ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ്‌ചെയർപേർസൺ സിന്ധു മംഗലശ്ശേരി, ബ്ലോക്ക് ഭാരവാഹികളായ അബ്ദുള്ളക്കുട്ടി അമ്മേങ്ങര, നൗഷാദ് പരന്നേക്കാട്ട്, സി.വി.വിമൽ കുമാർ, എ.ദേവദാസ് ബാബു, തിരൂർ മണ്ഡലം പ്രസിഡണ്ട് യാസർ പയ്യോളി,ഷബീർ നെല്ലിയാലി,നാസർ പോരൂർ,ശിഹാബ് തിരൂർ,റസാക്ക് കിഴക്കാംകുന്നത്ത്,വസന്ത മുത്തൂർ, സുബൈദ, വത്സല. പി തുടങ്ങിയവർ പങ്കെടുത്തു.

1 st paragraph