AAK

വൻ ‍ഡിമാൻഡ്; BE 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിൽ എത്തിക്കാൻ മഹീന്ദ്ര

മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിൽ എത്തിക്കാൻ നീക്കം. ഉയർ‌ന്ന ജനപ്രീതിയെ തുടർന്നാണ് ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും അവതരിപ്പിക്കാൻ‌ മഹീന്ദ്ര ഒരുങ്ങുന്നത്. ആദ്യ എഡിഷനേക്കാൾ 70,000 രൂപ കൂടുതലായിരിക്കും വീണ്ടും എത്തുന്ന ബാറ്റ്മാൻ എഡിഷൻ‌. 28.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മാർ‌ച്ച് 10 മുതലാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുക.

1 st paragraph

ആദ്യം ഇറക്കിയ BE 6 ബാറ്റ്മാന്‍ എഡിഷന്‍ നിമിഷം നേരം കൊണ്ട് വിറ്റുപോയിരുന്നു. 2 മിനിറ്റ് 15 സെക്കന്‍ഡ് സമയം കൊണ്ട് നിശ്ചിത എഡിഷൻ വിറ്റു പോയത്. ക്രിസ്റ്റഫർ നോളന്റെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം അവതരിപ്പിച്ചത്. രണ്ടാം എഡിഷന്റെ വരവിൽ 24 മണിക്കൂർ മാത്രമായിരിക്കും ബുക്കിങ് സംവിധാനം നിലനിൽക്കൂവെന്ന് കമ്പനി അറിയിച്ചു. ബുക്കിങ് ലഭിക്കുന്നതനുസരിച്ചാകും പ്രോഡക്ട് യുണീറ്റ് പുറത്തിറക്കുക.

ഏപ്രിൽ 20 മുതൽ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യം എത്തിയ ബാറ്റ്മാൻ എഡിഷൻ 999 യുണീറ്റുകൾ മാത്രമായിരുന്നു പുറത്തിറക്കിയിരുന്നത്. ഇത് നിമിഷ നേരം കൊണ്ട് വിറ്റുപോവുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് വീണ്ടും ഈ എഡിഷനെ വിപണിയിലേക്ക് എത്തിക്കുന്നത്.

2nd paragraph

പാക്ക് ത്രീ 79 kWh വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. BE 6 ബാറ്റ്‌മാൻ എഡിഷൻ ഒരു എക്‌സ്‌ക്ലൂസീവ് സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലാണ് എത്തുന്നത്. 20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്പെന്‍ഷന്‍ പാര്‍ട്‌സുകള്‍ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്.