നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകാൻ നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നിരീക്ഷണത്തിനായാണ് 20 നോഡല്‍ ഓഫീസര്‍മാരെയും 13 അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുള്ളത്.

നോഡല്‍ ഓഫീസര്‍മാർ
മനുഷ്യ വിഭവശേഷി മാനേജ്മെന്റ്- അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)

മാതൃകാ പെരുമാറ്റച്ചട്ടം, സി വിജില്‍, ഫ്ളയിങ് സ്‌ക്വാഡ്- അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)
ലോ ആന്‍ഡ് ഓര്‍ഡര്‍, വിഎം ആന്‍ഡ് സെക്യൂരിറ്റി പ്ലാന്‍- അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്, മലപ്പുറം.
എസ് എം എസ് മോണിറ്ററിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍)
മീഡിയ, സോഷ്യൽ മീഡിയ & എം.സി.എം.സി (മീഡിയ സർട്ടിഫിക്കേഷൻ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
വെഹിക്കിള്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്- ആര്‍.ടി.ഒ., മലപ്പുറം
എക്സ്പെന്‍ഡീചര്‍ മോണിറ്ററിങ്- സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍
ബാലറ്റ് പേപ്പര്‍-പോസ്റ്റല്‍ ബാലറ്റ്, ഇ.ടി.പി.ബി.എസ് – ഡെപ്യൂട്ടി കളക്ടര്‍, എല്‍.എ.എന്‍.എച്ച്. ഗ്രീന്‍ഫീല്‍ഡ്
സ്വീപ്- ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം)
ഇവിഎം/വിവിപാറ്റ് മാനേജ്‌മെന്റ്- ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഓഡിറ്റ് സീനിയര്‍ സൂപ്രണ്ട്
നിരീക്ഷക നോഡല്‍ ഓഫീസര്‍- അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ സര്‍വ്വെ
വോട്ടര്‍ പട്ടിക- ഹുസൂര്‍ ശിരസ്തിദാര്‍
ഐ.ടി. ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി-ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍
ട്രെയ്നിങ് മാനേജ്മെന്റ്- ജെ.ഡി.തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍
പരാതി പരിഹാരം വോട്ടര്‍ ഹെല്‍പ്പ് ലൈന്‍- ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍)
ഭിന്നശേഷി വോട്ടർമാർ- ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
വെബ്കാസ്റ്റിംഗ്- ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍
മെറ്റീരിയല്‍ മാനേജ്മെന്റ്/ വോട്ടിങ് സാമഗ്രികളുടെ വിതരണം- കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍, ഭൂമി ഏറ്റെടുക്കല്‍ വിഭാഗം
ഹരിത പെരുമാറ്റച്ചട്ടം- ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍
ജി എസ് ടി-ഡെപ്യൂട്ടി കമ്മീഷണര്‍ ഓഡിറ്റ് വിഭാഗം (സ്റ്റേറ്റ് ജി.എസ്.ടി)
