മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന്


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള നീതിനിഷേധങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള ‘മഹിളാ ജന്‍ സുന്‍വായി’ പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. നിലവിലുള്ള പരാതികള്‍ക്ക് പുറമെ പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കും.

