AAK

കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ആര്‍. ബിന്ദു

മികച്ച അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ടും കേരളത്തെ ഉന്നത വിദ്യാഭ്യാസം മേഖലയുടെ അന്തര്‍ദേശീയ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഒഴൂര്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1 st paragraph

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നവകേരളം നിര്‍മാണ പ്രവര്‍ത്തനത്തില്‍ വൈജ്ഞാനിക സമൂഹത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതിനെ മുന്‍പില്‍ നിന്ന് നയിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയാണ്. ഗുണാത്മകപരമായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടതിന്റെ ഫലമായാണ് ഇന്ന് ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ എത്തിനില്‍ക്കുന്നത്. ആദ്യ നാല് വര്‍ഷക്കാലം 6000 കോടിയും കിഫ്ബി വഴി മാത്രം 1884 കോടിയും സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയെന്നും മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്നും 26.3681 കോടി രൂപ വകയിരുത്തിയാണ് കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗൃഹ (ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസ്സസ്മെന്റ്) മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവൃത്തിയുടെ നിര്‍മ്മാണം നടക്കുന്നത്. 5012.55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ 1691 വിസ്തൃതി വരുന്ന താഴത്തെ നിലയില്‍ അഞ്ച് ക്ലാസ് മുറികളും വിശ്രമ മുറിയും സ്റ്റാഫ് റൂമും ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഒന്നാമത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും രണ്ടാമത്തെ 6 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രവര്‍ത്തിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോളില്‍ കേരളത്തിലെ ഏറ്റവും വലിയ കോളേജും കൂടിയാണ് താനൂര്‍ ഗവ. കോളേജ്.

2nd paragraph

ചടങ്ങില്‍ കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ ആഷിക് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താനൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി. ശ്രീലേഖ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സവിത, ഒഴൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ യു. ഷീബ, അഷ്‌കര്‍ കോറാട്, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, ഐ.ക്യു.എ.സി കോഡിനേറ്റര്‍ പി. അഷ്‌കര്‍ അലി തുടങ്ങിയവരും രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.